Saturday 21 July 2012

സ്വാഗതം .... 
സ്വപ്നങ്ങളുടെയും ഭാവനകളുടെയും കൂട്ടുകാര്‍ക്ക് !

     കേരളത്തിലെ വിദ്യാർത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ സര്‍ഗസൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു പൊതുവേദിയാണ് ഈ ബ്ലോഗ്‌. ഇംഗ്ലീഷിലോ മലയാളത്തിലോ ഹിന്ദിയിലോ ഉള്ള കഥ, കവിത, മറ്റ് സര്‍ഗാത്മക സൃഷ്ടികള്‍ മുതലായവ സ്വീകാര്യമാണ്.   ഓരോ കലാലയത്തി ലും ഇത്തരം കഴിവുകളുള്ള ധാരാളം കുട്ടികള്‍ ഉണ്ട്‌. എന്നാല്‍ തിരിച്ചറിയപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യാതെ അവരുടെ കഴിവുകള്‍ അസ്തമിക്കുകയാണ് പതിവ്. ഇതിനൊരു മാറ്റം കൊണ്ടുവരിക  എന്നത് തന്നെയാണ് ഈ ബ്ലോഗിന്റെ ലക്‌ഷ്യം. 


     ഈ ബ്ലോഗ്ഗില്‍ നേരിട്ട് എഴുതാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ? ശരി. അതിനും അവസരമുണ്ട്. നിങ്ങളുടെ ഇമെയില്‍ വിലാസം ഞങ്ങള്‍ക്ക് അയച്ചു തരിക. ഈ ബ്ലോഗ്ഗിന്റെ സഹഎഴുത്തുകാരാവാന്‍ നിങ്ങള്‍ക്ക് permission ലഭിക്കുന്നതാണ്. (eltkerala@gmail.com എന്നതാണ് ഞങ്ങളുടെ ഇമെയില്‍ വിലാസം) permission ലഭിച്ചാല്‍ നിങ്ങള്‍ എപ്പോള്‍ സൈന്‍ ഇന്‍ ചെയ്താലും കലാസൃഷ്ടികള്‍ നിങ്ങള്‍ക്ക് നേരിട്ട് പോസ്റ്റ്‌ ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ക്ക് സ്വന്തമായി മറ്റൊരു ബ്ലോഗ്‌ ഉണ്ടെങ്കില്‍ നിങ്ങളുടെ സൃഷ്ടിയുടെ താഴെ ആ ബ്ലോഗ്‌ അഡ്രസ്സും നല്‍കുക. അതുവഴി നിങ്ങളുടെ ബ്ലോഗ്‌ കൂടുതല്‍ ആളുകള്‍ കാണാന്‍ ഇടയാവട്ടെ.



സര്‍ഗസൃഷ്ടികള്‍ ഞങ്ങള്‍ക്ക് അയച്ചു തന്നാലും മതിയാകും. അധ്യാപകര്‍ അവരുടെ വിദ്യാര്‍ഥി(നി)കളുടെ  തിരഞ്ഞെടുത്ത കലാസൃഷ്ടികള്‍ ഞങ്ങള്‍ക്ക് അയച്ചുതരിക. എഴുത്തുകാരന്റെ /എഴുത്തുകാരിയുടെ ഫോട്ടോ ഉണ്ടെങ്കില്‍ വളരെ നല്ലത്. വിദ്യാര്‍ഥി(നി)കള്‍ക്ക് നേരിട്ടും  അവരുടെ സൃഷ്ടികള്‍ അയച്ചുതരാം . സൃഷ്ടികള്‍ അയക്കുമ്പോള്‍ നിങ്ങളുടെ കലാലയത്തിൻറെ  അഡ്രസ്‌ കൃത്യമായും ചേര്‍ക്കാന്‍ മറക്കരുത്. 

വേഗമാകട്ടെ ഇന്ന് തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം.


     നിങ്ങളുടെ ഉള്‍വെളിച്ചം മറ്റുള്ളവര്‍ക്കും പ്രചോദനമേകട്ടെ.... ആശംസകള്‍ ........ 

ഇവിടെയുള്ള സൃഷ്ടികള്‍ ഇനി വായിച്ചു തുടങ്ങാം. (മുകളില്‍ കൊടുത്ത ഏതെങ്കിലും പേജില്‍ ക്ലിക്ക് ചെയ്യാം)

സ്നേഹത്തോടെ,
ഉള്‍വെളിച്ചം ടീം